ഫോർട്ടുകൊച്ചി: ചികിത്സയിലായിരിക്കെ ഫോർട്ടുകൊച്ചി ഗവ. ആശുപത്രിയിൽ മരിച്ച കണ്ണൻ സ്വാമിയുടെ (85) മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി ഫോർട്ട്കൊച്ചി പൊലീസ് അറിയിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കൊവിഡ് ചികിത്സതുടങ്ങിയതോടെ അവിടെനിന്ന് ഫോർട്ടുകൊച്ചി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിരിച്ചറിയുന്നവർ ഫോർട്ടുകൊച്ചി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0484 2215006.