rethnamma
കടുങ്ങല്ലൂർ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ബിനാനിപുരം മെഡിക്കൽ ഓഫീസർ ഡോ. എം. പ്രശാന്തിക്ക് പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ സുരേഷ് ഉപഹാരം നൽകി ആദരിക്കുന്നു.

ആലുവ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാതലത്തിൽ മാതൃകാപരമായ സേവനം നടത്തിയ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരെയും പൊലീസ് ഓഫീസറെയും ആദരിച്ചു. ജില്ലാ കലക്ടറുടെ പ്രത്യേക പരാമർശനത്തിന് അർഹയായ ബിനാനിപുരം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം. പ്രശാന്തിയെയും മികച്ച സേവനത്തിന് ബിനാനിപുരം പൊലീസ് സബ് ഇൻസ്‌പെക്ടർ ജി. ഹരി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഡി. ജോയ് എന്നിവരെയുമാണ് കടുങ്ങല്ലൂർ പഞ്ചായത്ത് 16ാം വാർഡ് നിരീക്ഷണ സമിതി ആദരിച്ചത്.

അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രത്നമ്മ സുരേഷ് ആദരിച്ചു. ദുരന്ത നിവാരണസമിതി പഞ്ചായത്ത് തല കോഓർഡിനേറ്റർ പി.എ. ജയലാൽ, വാർഡ് കോഓർഡിനേറ്റർ കെ.എൻ. രാജീവ്, മിനി ഗോപാലകൃഷ്ണൻ, പി.കെ. ബാലചന്ദ്രൻ, ഗീതാ അരവിന്ദൻ, രാജേശ്വരി ശിവരാമൻ എന്നിവർ സംസാരിച്ചു.