 
മൂവാറ്റുപുഴ:കിടപ്പ് രോഗികൾക്ക് കൈത്താങ്ങായി ഡീൻ കുര്യാക്കോസ് എം.പി ആറ് പാലിയേറ്റിവ് കെയർ സെന്ററുകൾക്ക് വാഹനങ്ങൾ നൽകും. വാഹനങ്ങളുടെ കൈമാറൽ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 2ന് മൂവാറ്റുപുഴ താലൂക്ക് ഹെഡ് കോർട്ടേഴ്‌സ് ആശുപത്രിയിലെ ചടങ്ങിലും ഉച്ചകഴിഞ്ഞ് 3.30 ന് കോതമംഗലം ഗാന്ധി സ്‌ക്വയറിലെ ചടങ്ങിലും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറുമെന്ന് എം.പി.അറിയിച്ചു.
നിരാലംബരും ഗുരുതര രോഗബാധിതരുമായ പാലിയേറ്റീവ് പരിചരണ ഗുണഭോക്താക്കൾക്ക് കൈത്താങ്ങായി ഡീൻ കുര്യാക്കോസ് എം.പിയുടെ 201920 ലെ പ്രാദേശിക വികസന ഫണ്ടിലെ തുക ഉപയോഗിച്ചാണ് പായിപ്ര കുടുംബാരോഗ്യ കേന്ദ്രം, ആയവന പ്രാഥമികാരോഗ്യ കേന്ദ്രം, കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രം, നേര്യമംഗലം സാമൂഹിക ആരോഗ്യകേന്ദ്രം, പുന്നേക്കാട് പ്രാഥമികാരോഗ്യകേന്ദ്രം കോതമംഗലം താലൂക്ക് ഹെഡ് കോർട്ടേഴ്‌സ് ആശുപത്രി എന്നിവിടങ്ങളിലേക്കുമായി അനുവദിച്ചകെയർ വാഹനങ്ങൾ കൈമാരുന്നത്. ആറ് പാലിയേറ്റീവ് കെയർ വാഹനങ്ങളുടെ കൈമാറൽ ചടങ്ങിൽ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ സ്ഥാപന മേധാവികൾ എന്നിവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കുമെന്ന് എം.പി അറിയിച്ചു.