 
മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പായിപ്ര പഞ്ചായത്തിലെ കൂരിക്കാവ് കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ആമിന മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. അനിൽ കൂരിക്കാവ് മുഹമ്മദ് എം.പി, ഷംസ്മുഹമ്മദ് , ഹനീഫ എള്ളുമല , ഷിനാജ് പാലക്കോട്ടിൽ , വർക്കി പായിക്കാട്ട് മാത്യു കെ. ഐസക് എന്നിവർ പങ്കെടുത്തു.