
കൊച്ചി : കേരളത്തിലെ ഏറ്റവും മുതിർന്ന കാർഡിയോളജിസ്റ്റുകളിലൊരാളായ എളമക്കര അബാദ് ഒളിമ്പസിൽ ഡോ. ഡി.വി. നായർ (88) നിര്യാതനായി. എറണാകുളം റിനൈ മെഡിസിറ്റിയിലെ കാർഡിയോളജി വിഭാഗം ഒാണററി കൺസൾട്ടന്റായിരുന്നു. ഗുജറാത്തിലെ ബി.ജെ മെഡിക്കൽ കോളേജിൽ നിന്ന് 1955ൽ എം.ബി.ബി.എസും പിന്നീട് മെഡിസിനിൽ എം.ഡിയും നേടി. 1961 ൽ എഡിൻബെർഗിൽ നിന്ന് എം.ആർ.സി.പി കാർഡിയോളജി എടുത്ത ഡോ. നായർ ഇന്ത്യയ്ക്കകത്തും പുറത്തും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ പ്രൊഫസറായിരുന്നു. നിരവധി ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.എം.എ, കാർഡിയോളജി സൊസൈറ്റി ഒഫ് ഇന്ത്യ തുടങ്ങിയ സംഘടനകളിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ : വിജയലക്ഷ്മി നായർ. മക്കൾ : ഡോ. അജയ്, ഡോ. ഉദയ് . മരുമക്കൾ: ദീപാനായർ, ലക്ഷ്മിമേനോൻ.