കൊച്ചി: ഇടപ്പള്ളി കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിക്കാൻ കഴിയാതിരുന്നതിന്റെ ജാള്യം മറച്ചുവയ്ക്കാനാണ് പി.ടി തോമസ് എം.എൽ.എയ്ക്കെതിരെ സി.പി.എം തിരിയുന്നതെന്ന് ആർ.എസ്.പി ജില്ലാ കമ്മറ്റി ആരോപിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും കമ്മ്യൂണിസ്റ്റ് കുടുംബത്തെയും ഒറ്റികൊടുത്ത് രാഷ്ടീയപ്രതികാരം തീർക്കാനാണ് ശ്രമമെന്ന് ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആരോപിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. റെജികുമാർ, എസ്. ജലാലുദ്ദിൻ, കെ.എം ജോർജ്, ജെ. കൃഷ്ണകുമാർ, അജിത് പി. വർഗീസ്, വി.ബി മോഹനൻ, കെ.ടി വിമലൻ, പി.ടി. സുരേഷ് ബാബു, എ.എസ് ദേവപ്രസാദ് എന്നിവർ പ്രസംഗിച്ചു