umman
ഉമ്മൻ ചാണ്ടി

കൊച്ചി: കെ.കെ.എൻ.ടി.സി. സ്ഥാപകൻ കെ.പി. എൽസേബിയൂസ് മാസ്റ്ററുടെ സ്‌മരണയ്ക്ക് ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌ക്കാരം എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിക്ക് ലഭിച്ചു.
ഒക്ടോബർ 25 ന് എ.ഐ.സി.സി.വർക്കിംഗ് കമ്മിറ്റിയംഗം പി.സി. ചാക്കോ യോഗം ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി പുരസ്കാരം സമർപ്പിക്കും.

ഓൺലൈൻ യോഗത്തിൽ കെ.പി. തമ്പി കണ്ണാടൻ, ജോസ് കപ്പിത്താൻ പറമ്പിൽ, സലോമി ജോസഫ്, ജെസി ഡേവിഡ്, സാംസൺ അറക്കൽ, എം.എം. രാജു, കെ.ടി. വർഗീസ്, ചന്ദ്രശേഖര വാര്യർ, കെ.കെ. കുമാരൻ, എ.കെ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.