കൊച്ചി: സംസ്ഥാനത്ത് 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കിനൽകേണ്ടെന്ന ഉത്തരവ് പിൻവലിക്കണമെന്ന് സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) ആവശ്യപ്പെട്ടു. ക്ഷേമനിധി ബോർഡ് ചെയർമാൻ വിളിച്ച ഓൺലൈൻ യോഗത്തിൽ സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ, പ്രസിഡന്റ് മനോജ് ഗോപി എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. ഉത്തരവ് മൂലം ബസുകൾക്ക് പെർമിറ്റ് നഷ്ടമാകുന്നത് തൊഴിലാളികളെയും യാത്രക്കാരെയും ദോഷകരമായി ബാധിക്കും. സ്വകാര്യ ബസ് വ്യവസായത്തെയും ബാധിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.