കൊച്ചി: ജാർഖണ്ഡിലെ ദളിത് ആദിവാസി പ്രവർത്തകൻ ഫാ. സ്റ്റാലിൻ സ്വാമിയെ അറസ്റ്റു ചെയ്തതിൽ എറണാകുളം അങ്കമാലി അതിരൂപത സുതാര്യതാ സമിതി പ്രതിഷേധിച്ചു. നീതിക്ക് വേണ്ടി ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തുക്ക സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് സമിതി പ്രസിഡന്റ് മാത്യു കരോണ്ടുകടവിൽ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, വക്താവ് ഷൈജു ആന്റണി എന്നിവർ പറഞ്ഞു.