വൈപ്പിൻ : എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റയും ജനപിന്തുണ നഷ്ടപ്പെട്ടെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. ശ്യാംദാസ് പറഞ്ഞു. വൈപ്പിൻ മണ്ഡലം എൻ.ഡി.എ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ജനക്ഷേമ പദ്ധതികളിലൂടെ എൻ.ഡി.എ ജനങ്ങളുടെ വികാരമായി മാറിക്കഴിഞ്ഞു. എൻ.ഡി.എ കേരളത്തിൽ മുന്നേറ്റം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ മണ്ഡലം ചെയർമാൻ എം.എൻ ദേവരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവിനർ രഞ്ജിത് രാജ് , ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ് ഷൈജു, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധൻ, പട്ടികജാതിമോർച്ച ജില്ലാ പ്രസിഡന്റ് എൻ.എം.രവി, എൽ.ജെ.പി നേതാക്കളായ ഷൺജിത് പി.സി, രാജേഷ്, കെ.സി. വിനോദ്, ശിവസേന ജില്ലാ ട്രഷറർ ശിവൻ പി.ആർ,
ബി.ഡി.ജെ.എസ് മണ്ഡലം നേതാക്കളായ കെ.പി. ശിവാനന്ദൻ, എ.കെ. ജോഷി, സന്തോഷ്, എം.എസ്. ശ്രീജൻ, മോഹനൻ പി.ടി, ബാബു, ആശ സുബ്രഹ്മണ്യൻ, കലേശൻ, സന്തോഷ് സരസൻ, ബോസ്, ബി.ജെ.പി നേതാക്കളായ നളിനി സുഗതൻ, എൻ.ഡി ഷിബു എന്നിവർ പങ്കെടുത്തു.