ambily

കൊച്ചി: കളമശ്ശേരി മുപ്പത്തടം പതിനഞ്ചാം വാർഡ് ചാക്കാലയിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പിളിയുടെ കുടുംബത്തിന് മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും സാമൂഹ്യക്ഷേമ ബോർഡ് അംഗവുമായ പത്മജ എസ് .മേനോന്റെ നേതൃത്വത്തിൽ വീൽച്ചെയർ സമ്മാനിച്ചു.
മുത്തശ്ശി നന്ദിനി (82 )യും അമ്മ കുമാരി (60)യും സ്‌ട്രോക്ക് മൂലം തളർന്ന് കിടപ്പാലാണ്. പരസഹായമില്ലാതെ രണ്ടു പേർക്കും എഴുന്നേറ്റുനടക്കാൻ കഴിയില്ല. അമ്പിളി വീട്ടുജോലി ചെയ്താണ് കുടുംബം പോറ്റുന്നത്.

അമ്പിളിയുടെ കുട്ടികൾ മുപ്പത്തടം സ്‌കൂളിൽ പഠിക്കുകയാണ്. സ്വന്തമായി ഒരു കിടപ്പാടമില്ല. മൂന്നുപേർക്കും വിധവാ പെൻഷനോ വാർദ്ധക്യകാല പെൻഷനോ ലഭിക്കുന്നില്ല .

അമ്മയെയും മുത്തശിയെയും ആശുപത്രിയിൽ കൊണ്ടുപോകുന്നത് എടുത്താണ്. 50 മീറ്ററോളം നടന്നാലേ വാഹന സൗകര്യമുള്ളിടത്ത് എത്തുകയുള്ളൂ. ഇവരുടെ ദുരിതം അറിഞ്ഞാണ് പത്മജ മേനോൻ,
ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സി.ആർ ബാബു, മഹിളാമോർച്ച പ്രസിഡന്റ് ബേബി സരോജ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വീൽച്ചെയർ സമ്മാനിച്ചത്.