
കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ സ്‌പേസ് പാർക്കിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയനെ നുണ പണിശോധനക്ക് വിധേയനാക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് എറണാകുളത്ത് സംഘടിപ്പിച്ച നില്പ് സമരം സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞാമറ്റം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാനു കെ.ജെ അദ്ധ്യക്ഷത വഹിച്ചു. സാജൻ ജോസഫ്, പ്രിൻസ് വെള്ളറക്കൽ, നിഥിൻ സിബി എന്നിവർ സംസാരിച്ചു.