
കൊച്ചി: മലപ്പുറത്ത് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി സഞ്ചരിച്ചിരുന്ന കാറിന്റെ പുറകിൽ ടിപ്പർ ലോറിയിടിപ്പിച്ച് അപായപ്പെടുത്താന ശ്രമിച്ച സംഭവത്തിൽ എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിപ്പടി ഗാന്ധി പ്രതിമയുടെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പി.ജി .മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി യു.ആർ. രാജേഷ്, അയ്യപ്പൻകാവ് ഏരിയ പ്രസിഡന്റ് പ്രദീപ്, ഏരിയ ജനറൽ സെക്രട്ടറി രാജേഷ് ബാബു, ഏരിയ വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ സംസാരിച്ചു.