അങ്കമാലി: വിഷൻ ട്വന്റി 20 റൈറ്റ് ടു റൈറ്റ് ഇന്ത്യ ലോട്ടസ് നാഷണൽ അവാർഡ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക്. പൊതു സമൂഹത്തിന്റെ നേത്ര സംരക്ഷണത്തിന് സമഗ്ര പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയത് പരിഗണിച്ചാണ് അവാർഡ് ലഭിച്ചിട്ടുള്ളത് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ,അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി എന്നിവർ അറിയിച്ചു.കേരളത്തിൽ അന്ധത നിവാരണത്തിന് നേതൃത്വം നൽകിയതിനും, നേത്ര ചികിത്സയിൽ ആവശ്യമായ ആധുനിക ചികിത്സാ രീതികൾ ആശുപത്രിയിൽ സജ്ജമാക്കുകയും, നേത്ര പരിപാലനത്തിനായി ആവശ്യ ഘട്ടങ്ങളിൽ സർക്കാരിന്റെ ആരോഗ്യ വിഭാഗത്തിന്ന് മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുകയും, കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി സൗജന്യ തിമിര ചികിത്സാസൗകര്യം ലക്ഷക്കണക്കിന് ആളുകൾക്ക് നൽകിയതിനും പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. ഇന്ത്യയിലെ ഇരുന്നൂറോളം ആശുപത്രിയിൽ നിന്നാണ് കേരളത്തിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയ്ക്ക് ഈ അവാർഡ് ലഭിച്ചത്. ലോക കാഴ്ച ദിനം അതോടനുബന്ധിച്ച് സംഘടിപ്പിച്ച ഡിജിറ്റൽ സമ്മേളനത്തിൽ ഹൈദരാബാദ് എൽ.വി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോക്ടർ ജി എൻ റാവു പുരസ്‌കാരം ആശുപത്രി ഡയറക്ടർക്ക് സമ്മാനിച്ചു.