panchayath
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞൂരിൽ ഹെർബർട്ട് കോളനിയിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കളിസ്ഥലം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

# ഷട്ടിൽ കോർട്ട് സിന്തറ്റിക്കാക്കും

കാലടി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞൂർ ഡിവിഷനിലെ പട്ടികജാതി വികസനഫണ്ട് വിനിയോഗിച്ച്

വാർഡ് 15ൽ പൂർത്തീകരിച്ച കളിസ്ഥലം അൻവർ സാദത്ത് എം.എൽ.എ തുറന്നുകൊടുത്തു. 2016 മുതൽ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വാർഷിക പദ്ധതികളിലൂടെ 17.56 ലക്ഷം രൂപ ചെലവഴിച്ച്

ഫുട്ബാൾ - ഷട്ടിൽ ഓപ്പൺ എയർ സ്റ്റേജ് എന്നിവയാണ് കളിസ്ഥലത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഷട്ടിൽ കോർട്ട് സിന്തറ്റിക് ആക്കുന്നതിനായി 5 ലക്ഷം രൂപയും പരിശീലനത്തിനും കായിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി 6.5 ലക്ഷം രൂപയും ചെലവഴിക്കും.

ഷട്ടിൽ കോർട്ട് സിന്തറ്റിക് ആക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ശാരദ മോഹനൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ മുഖ്യപ്രഭാഷണം നടത്തി. മെമ്പർ എ.എ. സന്തോഷ് , ബ്ലോക്ക് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.പി. ജോർജ് , കെ.പി.അയ്യപ്പൻ, ബി.ഡി.ഒ എ.ജെ. അജയ്, ഹെർബർട്ട് കളിസ്ഥലം കമ്മിറ്റി സെക്രട്ടറി കെ.ജെ. ചന്തന്നൻ എന്നിവർ പങ്കെടുത്തു.