kss-p
ഹത്രസ് സംഭവത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ഞപ്ര യൂണിറ്റ് പ്രതിഷേധിക്കുന്നു

കാലടി: ഹത്രസ് സംഭവത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ഞപ്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും രാജ്യത്ത് സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തണമെന്നും പരിഷത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എ.സത്യൻ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പി.ആർ.ആനന്ദൻ, ഗ്രാമക്ഷേമം ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ എന്നിവർ സംസാരിച്ചു.