കൊച്ചി: ദക്ഷിണ റയിൽവേ കാർമ്മിക് സംഘ് (ഡി.ആർ.കെ.എസ്) തിരുവനന്തപുരം ഡിവിഷൻ സമ്മേളനം അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഓൺലൈൻ യോഗത്തിൽ ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവൻ, ബി.ആർ.എം.എസ് വർക്കിംഗ് പ്രസിഡന്റ് തുളസീദാസൻനായർ, സെക്രട്ടറി ഗോപിനാഥ്ഭട്ട്, ഡി.ആർ.കെ.എസ് സോണൽ ജനറൽ സെക്രട്ടറി ശരവണരാജ്, വൈസ് പ്രസിഡന്റ് രാജ്കുമാർ എന്നിവർ പ്രസംഗിച്ചു.
യൂണിയൻ ഡിവിഷൻ പ്രസിഡന്റായി പ്രദീപ് നായർ, വർക്കിംഗ് പ്രസിഡന്റായി ശശികുമാരൻനായർ, സെക്രട്ടറിയായി വി.പി.ബിജു, ട്രഷററായി അഭിലാഷ്ഭാസ്‌ക്കർ, വൈസ് പ്രസിഡന്റുമാരായി സോമസുന്ദരം, അജികുമാർ, രജിത്ത്കുമാർ, ദീപ്തി, അസിസ്റ്റന്റ് സെക്രട്ടറിമാരായി ദിവ്യവിനോദ്, പി.പി. ബിജു, ജയിംസ്, അജയൻ, സംഘടനാ സെക്രട്ടറിയായി എ.രാജേഷ്, ഡെപ്യൂട്ടി സംഘടനാ സെക്രട്ടറിയായി ശരത്ത്ചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.