മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ അനൂപ് ജേക്കബ് എം.എൽ.എക്ക് നിവേദനം നൽകി. പിറവം മണ്ഡലത്തിൽപ്പെടുന്ന മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള 25 ഗ്രന്ഥശാലകളെ ആധുനിക വത്കരിക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തുണമെന്ന് ആവശ്യപ്പെട്ടാണ് എം.എൽ.എക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ നിവേദനം നൽകിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി , മുൻ സെക്രട്ടറി സി.ടി.ഉലഹന്നാൻ ഗ്രന്ഥശാല പ്രവർത്തകനായ എം.കെ. ജോർജ്ജ് മാസ്റ്റർ എന്നിവരും തലൂക്ക് പ്രസിഡന്റിനോടൊപ്പം നിവേദനം നൽകുന്ന സംഘത്തിൽ ഉണ്ടായിരുന്നു. പിറവം , കൂത്താട്ടുകുളം നഗരസഭയിലേയും ,തിരുമാറാടി , പാമ്പാക്കുട, രാമമംഗലം , ഇലഞ്ഞി , മണീട് എന്നീ പഞ്ചായത്തുകളിലേയും 25 ലൈബ്രറികളിലാണ് ആധുനികവത്കരണ പദ്ധതി നടപ്പിലാക്കുവാൻ എം.എൽ .എ ഉദ്ദേശിക്കുന്നത് . ഇതോടൊപ്പം കണയന്നൂർ താലൂക്കിലെ പിറവം മണ്ഡലത്തിലുള്ള ലൈബ്രറികളിലും പദ്ധതി നടപ്പിലാക്കുമെന്നും അനൂപ് ജേക്കബ് അറിയിച്ചു.കണയന്നൂർ , മുവാറ്റുള്ള താലൂക്കുകളിലായി പ്രവർത്തിക്കുന്ന പിറവം മണ്ഡലത്തിലെ ഗ്രന്ഥശാലകളെ വിവര വിനിമയ കേന്ദ്രങ്ങളാക്കി മറ്റുന്നതിനുള്ള പദ്ധതിക്ക് രൂപം കൊടുക്കുമെന്നും എം.എൽ .എ പറഞ്ഞു.