paliative
തണൽ സംഘടിപ്പിച്ച ദേശീയ വെബിനാർ ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഡോ. സുഷമ ഭട്‌നഗർ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ആവശ്യമായ മുഴുവൻ ആളുകൾക്കും പാലിയേറ്റീവ് പരിചരണം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ സർക്കാരും സന്നദ്ധസംഘടനകളും കൈകോർക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയർ ദേശീയ പ്രസിഡന്റ് ഡോ. സുഷമ ഭട്‌നഗർ പറഞ്ഞു. ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് തണൽ പാലിയേറ്റീവ് ആന്റ് പാരാപ്ലീജിക് കെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ബോധവത്കരണ വാരാചരണവും ദേശീയ വെബിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.പാരാപ്ലീജിക് രോഗികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ തണലിന്റെ ഇടപെടലുകൾ മാതൃകാപരമാണെന്നും അവർ പറഞ്ഞു.

കൂടുതൽ ആളുകളെ പാലിയേറ്റീവ് രംഗത്തേക്ക് ആകർഷിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രചാരണം സംഘടിപ്പിക്കും. തണൽ ചെയർമാൻ എം.കെ.അബൂബക്കർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. തണൽ ജനറൽ സെക്രട്ടറി കെ.കെ ബഷീർ, സെക്രട്ടറിമാരായ രാജീവ് പള്ളുരുത്തി, സാബിത് ഉമർ തുടങ്ങിയവരും വെബിനാറിൽ സംബന്ധിച്ചു