പനങ്ങാട്: പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'മാവിൻചുവട്' സംഘടിപ്പിച്ച ചടങ്ങിൽ അമ്പിളി ജയപ്രകാശ് രചിച്ച 'ഓർമ്മച്ചെപ്പിലെ ഇലഞ്ഞിപ്പൂക്കൾ' എന്ന പുസ്തകം വി.എസ്.രാമൻകുട്ടിക്ക് നൽകി ചലച്ചിത്ര നടൻ സാജൻ പള്ളുരുത്തി പ്രകാശനം ചെയ്തു. സംഘടന പ്രസിഡന്റ് ബിജു ചെമ്പാരൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ.കുട്ടൻ സ്വാഗതവും ഡോ.ഗോപിനാഥ് പനങ്ങാട് ഓൺലൈനിൽ പുസ്തകപരിചയവും നടത്തി.