sajeev
ഡോ.എ.പി.ജെ അബ്ദുൾ കലാം എമിനെന്റ് ടീച്ചർ അവാർഡിന് അർഹനായ തട്ടക്കുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ബി.സജീവ്

കൊച്ചി: എ.പി.ജെ അബ്ദുൾ കലാം എമിനെന്റ് ടീച്ചർ അവാർഡിന് തട്ടക്കുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനും എൻ.എസ് .എസ് പ്രോഗ്രാം ഓഫീസറുമായ ബി. സജീവ് അർഹനായി.

കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ റിസോഴ്‌സ് എൻ.ജി.ഒ ആയി കൊച്ചിയിൽ പ്രവർത്തിക്കുന്ന സോഷ്യൽ റിസർച്ച് സൊസൈറ്റിയുടേതാണ് അവാർഡ്.

അബ്ദുൾ കലാമിന്റെ ജന്മദിനമായ 15ന് തൃശൂർ പുതുക്കാട് ഐ.സി.സി.എസ് എൻജിനീയറിങ്ങ് കോളേജിൽ നടത്തുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.