തൃപ്പൂണിത്തുറ: കൊവിഡ് മൂലം തൊഴിൽ ചെയ്യുവാൻ കഴിയാത്തവർക്ക് ആവശ്യമായ സഹായം എത്തിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മാൻപവർ സർവ്വീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ.ഡി ഹരിദാസ് അദ്ധ്യക്ഷനായിരുന്നു. ശ്രീനിവാസ് റോയ്, പി.വി മിനി, ജേക്കബ്ബ് തൊഴുപ്പാടൻ, പി.വി രഞ്ജൻ, പി.എ ശോഭന, ജസീന മുഹമ്മദ് എന്നിവർ സംസാരിച്ചു.