തൃക്കാക്കര : ഹഥ്റാസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു എ.ഐ.ടി.യു.സി തൃക്കാക്കര മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. എഴുത്തുകാരൻ എം.കെ. ഖരിം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം.എസ്.രാജു അദ്ധ്യക്ഷത വഹിച്ചു. എ.പി ഷാജി, കെ.ടി.രാജേന്ദ്രൻ, പി.വി സന്തോഷ്, ഷിയാസ് ബക്കർ, പുരുഷൻ എന്നിവർ നേതൃത്വം നൽകി.