ആലുവ: കൊവിഡ് വ്യാപനത്തെ തുടർന്ന് ആലുവ പച്ചക്കറി - മത്സ്യ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾക്കും വ്യാപാരികൾക്കുമായി ഇന്ന് കൊവിഡ് പരിശോധന സംഘടിപ്പിക്കും. രാവിലെ എട്ട് മുതൽ ആലുവ യു.സി കോളേജ് ടാഗോർ ഹാളിനോട് ചേർന്നുള്ള സി.എഫ്.എൽ.ടി.സിയിലാണ് പരിശോധനാ സൗകര്യം.
രാവിലെ 8 മണി മുതൽ മൂന്ന് സ്ലോട്ടുകളിലായി കയറ്റിറക്ക് തൊഴിലാളികൾക്കും ഉച്ചയ്ക്ക് രണ്ട് മുതൽ രണ്ട് സ്ലോട്ടുകളിലായി വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്കുമാണ് പരിശോധന. മാർക്കറ്റുമായി ബന്ധപ്പെട്ടവർക്കും സ്രവ പരിശോധന നടത്താം. ആലുവ ജില്ലാശുപത്രിയാണ് നേതൃത്വം നൽകുന്നത്.
ആലുവ മാർക്കറ്റിൽ ചുമട്ട് തൊഴിലാളികൾക്കും വ്യാപാരികൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്ച ഉച്ചമുതൽ മാർക്കറ്റ് നാലു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.