കോലഞ്ചേരി: സ്പീക് അപ്പ് കേരള നാലാം ഘട്ടം കുന്നത്തുനാട്ടിൽ മൂന്ന് കേന്ദ്രങ്ങളിൽ നടത്തും. അധോലോക സർക്കാർ പുറത്തുപോവുക, മുഖ്യമന്ത്റി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോലഞ്ചേരി, മാറമ്പള്ളി, ഐരാപുരം എന്നിവിടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സത്യാഗ്രഹ സമരം ഇന്ന് രാവിലെ 10 മുതൽ 12 വരെ നടത്തുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ സി.പി. ജോയി അറിയിച്ചു.