വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ശുചിത്വപദവി നേടിയതിന്റെ സർട്ടിഫിക്കറ്റ് വിതരണവും പുരസ്കാര സമ്മർപ്പണവും എസ് ശർമ്മ എം.എൽ.എ നിർവഹിച്ചു.പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് രമണി അജയൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ കെ ലെനിൻ, രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, കൊ ഓർഡിനേറ്റർമാരായ എം കെ ദേവരാജൻ, സുഹൈബ് തുടങ്ങിയവർ സംസാരിച്ചു.