പറവൂർ: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ കൊവിഡിനെ തുടർന്ന് നവരാത്രി ആഘോഷ പരിപാടികൾ പരിമിതിപ്പെടുത്തിയെങ്കിലും കച്ചവട ആവശ്യത്തിന് താൽക്കാലിക കടകൾ കെട്ടുന്നതിന് സ്ഥലം ലേലം ചെയ്ത് പണമുണ്ടാക്കാൻ ദേവസ്വം ബോർഡിന്റെ നീക്കം.
കുട്ടികൾക്ക് വിദ്യാരംഭം കുറിക്കാനും കലാപരിപാടികൾക്കും ദർശനത്തിനുമായി പതിനായിരങ്ങളാണ് നവരാത്രി കാലത്ത് ഇവിടെ എത്താറുള്ളത്.
ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കി വിദ്യാരംഭം നിയന്ത്രണ വിധേയമായി നടത്താനാണ് ക്ഷേത്രോപദേശക സമിതിയുടെ തീരുമാനം. ഇതിനിടയിലാണ് താൽക്കാലിക കടകൾ കെട്ടി കച്ചവടത്തിന് പറവൂർ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ലേല പരസ്യം പ്രസിദ്ധപ്പെടുത്തിയത്. ആദ്യദിവസത്തെ ലേലത്തിൽ ആരു പങ്കെടുത്തില്ല.