പെരുമ്പാവൂർ: പി.ടി.തോമസ് എം.എൽ.എയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനക്കെതിരെ ഒ.ഐ.സി.സി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ അടിയന്തര പ്രതിഷേധ യോഗം സംഘടപ്പിച്ചു. ഓൺലൈൻ യോഗത്തിൽ ജില്ലാ പ്രസിസന്റ് റോയ് യോയാക്കി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിസന്റ് വർഗീസ് പുതുക്കുളങ്ങര പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. വെൽഫെയർ ചെയർമാൻ ഹരീഷ് തൃപ്പൂണിത്തറ ,യൂത്ത് വിങ്ങ് ചെയർമാൻ ജോബിൻ ജോസ് , ജില്ലാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബിനു ചേമ്പാലയം ജില്ലാ വൈസ് പ്രസിസന്റുമാരായ സാബു പൗലോസ് , ലിജോ കാക്കനാട്ട് , സെക്രട്ടറിമാരായ ജിയോ മത്തായി , തങ്കച്ചൻ ജോസഫ് , കമ്മറ്റി അംഗങ്ങളായ , ബാബു എബ്രഹാം ജോൺ , ജോസഫ് കോമ്പാറ , ലിസി പോൾ , ജിനോ എം . കെ , പീറ്റർ മാത്യു , നിബു ജേക്കബ്,ജില്ലാ ജനറൽ സെക്രട്ടറി ജോമോൻ കോയിക്കര,ജോയിന്റ് ട്രഷറർ ജിജി മാത്തൻ എന്നിവർ സംസാരിച്ചു .