
കിഴക്കമ്പലം: അന്ന - കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകൻ കിഴക്കമ്പലം മേയ്ക്കാംകുന്നേൽ പരേതനായ എം.സി. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (86) നിര്യാതയായി. മക്കൾ: സോമി വർഗീസ്, ബോബി ജേക്കബ് (എം.ഡി അന്ന അലൂമിനിയം കമ്പനി, കിറ്റെക്സ് ലിമിറ്റഡ്), സാബു ജേക്കബ് (എം.ഡി കിറ്റെക്സ് ഗാർമെന്റ്‌സ് ലിമിറ്റഡ്, ചീഫ് കോ ഓർഡിനേറ്റർ ട്വന്റി 20 കിഴക്കമ്പലം), ബിജി സന്തോഷ്. മരുമക്കൾ: മിന്നി ബോബി, രഞ്ജിത സാബു, സന്തോഷ് എബ്രഹാം (കടക്കെത്ത് പുത്തൻകാവ് ചെങ്ങന്നൂർ, സന്തോഷ് ട്രാവൽസ്, മുംബയ്), പരേതനായ വർഗീസ് കുര്യൻ (മാണിയാട്ട്). സംസ്കാരം നടത്തി.