പെരുമ്പാവൂർ: ഹാത്രസിൽ പെൺകുട്ടിക്ക് നീതി നിഷേധിച്ചതിനും കേരളത്തിൽ വാളയാറിൽ സഹോദരിമാരെ പീഡിപ്പിച്ചുകൊന്നതിലും ഈ കുടുംബത്തിനു ഇതുവരെയും നീതി നൽകാത്തതിനും അടൂരിൽ ആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് കുടുംബസഹായം നൽകണമെന്നാവശ്യപ്പെട്ടും ദളിത് കോൺഗ്രസ് പെരുമ്പാവൂർബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നില്പുസമരം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റിന്റെ വിമേഷിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം സക്കീർ ഹുസൈൻ സമരം ഉദഘാടനം ചെയ്തു. ദളിത്‌കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി എ.സി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലസെക്രട്ടറി വി.വി വേണു ബ്ലോക്ക് സെക്രട്ടറി എൻ.രാജൻ തുടങ്ങിയവർ സംസാരിച്ചു.