കാലടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സ സഹായം തേടുന്നു. ശ്രീമൂലനഗരം ശ്രീഭൂതപുരം ഇരിങ്ങലകത്തൂട്ട് കോളനി നിവാസി ഷൈജുവാണ് (37) ചികിത്സ സഹായം തേടുന്നത്. സെപ്തംബർ 27-നു മാറമ്പിള്ളിക്ക് സമീപം വച്ച് നടന്ന വാഹനാപകടത്തിൽ ,ഗുരുതരമായ പരിക്കുകളോടെ ആലുവ രാജഗിരി ഹോസ്പിറ്റലിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിലാണ്. കിടപ്പ് രോഗിയായ അമ്മയ്ക്കും പ്രായം ചെന്ന അച്ഛനും ഭാര്യക്കും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാന മാർഗമാണ് കൂലിപ്പണിക്കാരനായ ഈ യുവാവ്. ഏകദേശം15 ലക്ഷത്തോളം രൂപ ചികിത്സക്കായി ചെലവ് വരുന്നു. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന ഈ കുടുംബത്തെ സഹായിക്കുന്നതിനും ചികിത്സാ ചിലവ് കണ്ടെത്തുന്നതിനും വേണ്ടി പ്രദേശവാസികളുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കുകയും . ശ്രീമൂലനഗരം ബാങ്ക് ഓഫ് ബറോഡയിൽ ധനസഹായ ശേഖരണത്തിനായ് അക്കൗണ്ട് തുടങ്ങുകയും ചെയ്തിരിക്കുന്നു. ടി.വി.രാജൻ ചെയർമാനും എം.കെ കലാധരൻ കൺവീനർ പി ഒ.സെബാസ്റ്റ്യൻ ട്രഷറായും കമ്മറ്റി രൂപികരിച്ചു ബാങ്ക് ഓഫ് ബറോഡ ,ശ്രീ മൂലനഗരം ബ്രാഞ്ച് അക്കൗണ്ട് നമ്പർ 183210035110 IFSC-BARBODBSRIM