
തൃക്കാക്കര: കേന്ദ്ര സർക്കാരിൻറെ ജനകീയ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിനായി ബി.ഡി.ജെ.എസ് മഹിളാ സേന തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡൻറ് കെ എസ് വിജയൻ ഉദ്ഘാടനം ചെയ്തു. മഹിളാ സേന മണ്ഡലം പ്രസിഡൻറ് ധന്യ ഷാജി അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ സെക്രട്ടറിമാരായ എം.പി ജിനീഷ്, ടി. ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കെ.കെ ജാനകി, ഗിരിജാ ശ്യാമളൻ മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു