 
കോലഞ്ചേരി: കുന്നത്തുനാട്ടിൽ വികസന മുരടിപ്പെന്നാരോപണം.വി.പി സജീന്ദ്രൻ എം.എൽ.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. 250ഓളം കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ച് പേർ വീതം പങ്കെടുത്തായിരുന്നു പരിപാടി. ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ജയകുമാർ പഴന്തോട്ടത്തും, സെക്രട്ടറി ടി.എ അബ്ദുൽ സമദ് പട്ടിമറ്റത്തും, ബ്ലോക്ക് ട്രഷറർ ടിൻജോ ജേക്കബ് കിഴക്കമ്പലത്തും നേതൃത്വം നൽകി. മണ്ഡലത്തിൽ തകർന്ന് തരിപ്പണമായ നിരവധി റോഡുകൾ, കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ചിട്ടും കരാറുകാൻ ഉപേക്ഷിച്ചുപോയ നെല്ലാട് മനക്കകടവ്, പട്ടിമറ്റം പത്താം മൈൽ റോഡുകൾ, നിർമാണം പാതിവഴിയിൽ അവസാനിച്ച കറുകപ്പിള്ളി കോരൻ കടവ് പാലം, അവഗണന തുടർക്കഥയാകുന്ന കടമ്പ്രയാർ ടൂറിസം പദ്ധതി, കൊവിഡ് കാലത്ത് വിതരണം ചെയ്ത ആശ്വാസ കിറ്റിൽ അഴിമതി എന്നിവക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ അണിചേരുമെന്നും,ഡി.വൈ.എഫ്.ഐ പ്രതിഷേധം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.