കൊച്ചി: കേരള നദീസംരക്ഷണ സമിതിയുടെ സന്തതസഹചാരിയായിരുന്നു മത്സ്യത്തൊഴിലാളി നേതാവായ ടി. പീറ്ററെന്ന് പ്രൊഫ. എസ്. സീതാരാമൻ പറഞ്ഞു. കേരള നദീസംരക്ഷണ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ടി. പീറ്റർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.വി. രാജൻ, പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, ഏലൂർ ഗോപിനാഥ്, വേണു വാര്യത്ത്, ടി.എൻ. പ്രതാപൻ, കലാധരൻ മറ്റപ്പള്ളി, സി.പി. നായർ എന്നിവർ സംസാരിച്ചു.