കൊച്ചി: പത്രപ്രവർത്തക പെൻഷൻ 10,000 ൽ നിന്ന് 15,000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും മുതിർന്ന പത്രപ്രവർത്തകരുടെ ആരോഗ്യരക്ഷാ പദ്ധതിയിലേക്ക് 25 ലക്ഷം രൂപ അനുവദിക്കണമെന്നും സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന കമ്മിറ്റിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പെരുന്ന തോമസ്, വയലാർ അവാർഡുകൾക്കർഹരായ കെ.എം. റോയിയേയും ഏഴാച്ചേരി രാമചന്ദ്രനേയും അനുമോദിച്ചു.
പ്രസിഡന്റ് വി. പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. മാധവൻ റിപ്പോർട്ടവതരിപ്പിച്ചു. ആർ.എം. ദത്തൻ, എൻ. ശ്രീകുമാർ, പി.പി. മുഹമ്മദ്കുട്ടി, പട്ടത്താനം ശ്രീകണ്ഠൻ, നടക്കാവ് മുഹമ്മദ്‌കോയ, എം. ബാലഗോപാലൻ, സി.എം. കൃഷ്ണപ്പണിക്കർ, ഡോ.ടി.വി. മുഹമ്മദലി, കെ.പി. വിജയകുമാർ, ടി. ശശിമോഹൻ, മുഹമ്മദ് സലിം, സന്തോഷ് എസ്. കുമാർ, വർഗീസ് കൊയ്പ്പള്ളിൽ, പി.സി. സതീഷ്, വി.വി. പ്രഭാകരൻ, കോട്ടക്കൽ ബാലകൃഷ്ണൻ, എം.വി. രവീന്ദ്രൻ, പഴയിടം മുരളി, തോമസ് ഗ്രിഗറി എന്നിവർ പ്രസംഗിച്ചു.