കൊച്ചി: ഭീമ-കൊരേഗാവ് സംഭവുമായി ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന ഈശോസഭാ വൈദികനെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ കേരള കത്തോലിക്കാ മെത്രാൻസമിതി ഉത്കണ്ഠ രേഖപ്പെടുത്തി. സ്വാമിയെ ഉടനടി ജയിൽ മോചിപ്പിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ആദിവാസികളുടെയിടയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ എതിർത്ത സ്ഥാപിതതാല്പര്യക്കാരാണ് ആരോപണങ്ങൾക്കു പിന്നിലുള്ളത്. ഏത് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനിടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മാനുഷിക പരിഗണന നൽകാത്തതും പ്രതിഷേധാർഹവുമാണെന്ന് കർദ്ദിനാൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.