
കൊച്ചി: ഇന്തോ അമേരിക്കൻ ചേംബർ ഒഫ് കൊമേഴ്‌സ് (ഐ.എ.സി.സി) ദക്ഷിണേന്ത്യാ ഘടകം പ്രസിഡന്റായി ഡോ. പി. രവീന്ദ്രനാഥിനെ തിരഞ്ഞെടുത്തു. ആർ.കെ. സ്വാമി ബി.ബി.ഡി.ഒ ലിമിറ്റഡിന്റെ പ്രിൻസിപ്പൽ കൺസൾട്ടന്റാണ് പത്ത് വർഷത്തിന് ശേഷമാണ് മലയാളി റീജിയണൽ പ്രസിഡന്റാകുന്നത്.
ഐ.എ.സി.സി കർണാടകയുടെ ഡോ. മനോഹർ സി, തമിഴ്‌നാടിന്റെ ജെ. ജയശീലൻ എന്നിവരെ റീജിയണൽ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.