കൊച്ചി: മികച്ച ഓൺലൈൻ അദ്ധ്യാപകർക്ക് അവാർഡ് നൽകുന്നു. കൊവിഡ് കാലത്ത് അദ്ധ്യാപനം ഓൺലൈനായ പശ്ചാത്തലത്തിലാണ് അദ്ധ്യാപകരെ ആദരിക്കുന്നത്.
കെ.ജി മുതൽ എട്ടാംവരെ മൂന്നു വിഭാഗങ്ങളിലാണ് അദ്ധ്യാപകർക്ക് അവാർഡ് നൽകുക. ഓൺലൈൻ ക്ലാസിന്റെ 5 മുതൽ 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ യുട്യൂബ് അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവ് ലിങ്ക് സഹിതം http://carriculamindia.comTeachersAward.aspx എന്ന വെബ്സൈറ്റിൽ ഒക്ടോബർ 31 നകം അയയ്ക്കണം. വീഡിയോയുടെ സൈസ് 150 മുതൽ 500 എം.ബി വരെയാകാമെന്ന് പ്രോഗ്രസീവ് കരിക്കുലം മാനേജ്‌മെന്റ് അധികൃതർ അറിയിച്ചു.