കൊച്ചി : മഹാരാജാസ് കോളേജ് മലയാള വിഭാഗം കല, സാഹിത്യം, സമൂഹം - ഭാവി ഉൽകണ്ഠകൾ എന്ന അന്താരാഷ്ട്ര വെബിനാർ സീരീസിന്റെ ഭാഗമായി പ്രശസ്ത ദളിത് ചിന്തകനും എഴുത്തുകാരനുമായ വി.വി.സാമി മുഖ്യ പ്രഭാഷണം നടത്തി. "പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകളിലേക്കുള്ള മൂന്നു വായനകൾ " എന്നതായിരുന്നു വിഷയം. പ്രിൻസിപ്പൽ ഡോ.ജയമോൾ കെ.വി. അധ്യക്ഷത വഹിച്ചു. ഡോ. സുമി ജോയി ഓലിയപ്പുറം മോഡറേറ്ററായിരുന്നു. വകുപ്പധ്യക്ഷനും കവിയുമായ എസ്.ജോസഫ് സ്വാഗതവും അന്ന മരിയ ജോസഫ് നന്ദിയും പറഞ്ഞു. പ്രഭാഷണം https://youtu.be/E3QJYcZyTj0 എന്ന ലിങ്കിൽ ലഭിക്കും.