രാമമംഗലം : അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി രാമമംഗലം ഹെെസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് വോളന്റിയർ കോർപ്‌സിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. ഹിസാന, കീർത്തന, ആര്യ എന്നിവർ വിഷയം അവതരിപ്പിച്ചു. എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷാബു പി.എസ്, ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, എസ്.വി.സി സ്റ്റേറ്റ് കോ ഓർഡിനേറ്റർ അനൂബ് ജോൺ, കോർ ടീമംഗങ്ങളായ ഗോകുൽ കൃഷ്ണ, സ്മിത കെ വിജയൻ,ആദർശ് രാജു എന്നിവർ പ്രസംഗിച്ചു.