പിറവം :പിറവം നഗരസഭയിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പിറവം ഉപജില്ലയുടെ കൈത്താങ്ങ്. സെന്ററിലേക്ക് ആവശ്യമായ പുതപ്പുകളാണ് സംഘടന നൽകിയത്. പിറവം ഉപജില്ല പ്രസിഡന്റ് അനൂബ് ജോൺ പുതപ്പുകൾ പിറവം മുനിസിപ്പൽ ചെയർമാൻ സാബു കെ ജേക്കബിനു നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ കല്ലറയ്ക്കൽ,കെ പി എസ് ടി എ നേതാക്കളായ ബിനു ഇടക്കുഴി,ബിജു എം പോൾ,തങ്കച്ചൻ എം .സി, സൈബി സി കുര്യൻ,ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ചു കെ തമ്പി സംസാരിച്ചു.