കൊച്ചി: കളമശേരിയിലെ ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ ബി.എ എൽ.എൽ.ബി, എൽ.എൽ.എം കോഴ്‌സുകളിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ചെയ്യപ്പെട്ട ആറു വീതം സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
2020 ലെ ക്ലാറ്റ് എഴുതി റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്ക് വരുമാനം സംബന്ധിച്ചു രേഖകൾ സഹിതം അപേക്ഷിക്കാം. ഈമാസം 15 നകം അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരങ്ങളും അപേക്ഷാഫോമും നുവാൽസ് വെബ്‌സൈറ്റിൽ ലഭിക്കും. www.nuals.ac.in