പിറവം: ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണത്തിനായി നടത്തിയ വിവിധ മാതൃകാ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പാമ്പാക്കുട ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചു.ഔദ്യോഗിക സാക്ഷ്യപത്രവും ഫലകവും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ് ഏറ്റുവാങ്ങി. ഖരമാലിന്യസംസ്കരണം, ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ, പൊതുസ്ഥലങ്ങളുടെ ശുചീകരണം, ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കൽ, ഉറവിട മാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് നടത്തിയ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ശുചിത്വ പദവി ലഭിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. രാജീവ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഭ്സൺമാരായ സിന്ധു ജോർജ്, റീജാമോൾ ജോബി , വാർഡ് മെമ്പർമാരായ സാജു ജോർജ്ജ്, സുഷമ മാധവൻ, സിജി തോമസ്, ഒ.എം. ചെറിയാൻ, സുമ ഗോപി, ഷീല ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എം.അന്ത്രു, അസി. സെക്രട്ടറി ജെമിനി.ഇ.സി, വി.ഇ.ഒ. മോഹൻദാസ്.കെ.സി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ വി.കെ. വത്സലൻ എന്നിവർ പങ്കെടുത്തു.