കൊച്ചി: പി.ടി തോമസ് എം.എൽ.എയുടെ അറിവോടെ ചിലവന്നൂർ മുതൽ ഇടപ്പള്ളി വരെ നടത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് വിജയൻ ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി പാലാരിവട്ടത്ത് നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എളംകുളം പത്മസരോവരം പദ്ധതിയുടെ മറവിൽ നടത്തിയ കായൽ കൈയ്യേറ്റവും അന്വേഷണം അന്വേഷിക്കണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ, സെക്രട്ടറി എം.പി ജിനീഷ്, മഹിളാസേന മണ്ഡലം പ്രസിഡന്റ് ധന്യാ ഷാജി തുടങ്ങിയവർ പങ്കെടുത്തു.