nayathode
നായത്തോട് ജി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഡിജിറ്റൽ പ്രഖ്യാപന ചടങ്ങ് റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: നഗരസഭയിലെ ഹൈടെക് പൊതുവിദ്യാലയമായ നായത്തോട് ജി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡിജിറ്റൽ പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചു. റോജി എം .ജോൺ എം. എൽ. എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.എ.ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷ ഷോബി ജോർജ്, കൗൺസിലർ രേഖ ശ്രീജേഷ്, കൗൺസിലർമാരായ ബിനു ബി .അയ്യമ്പിള്ളി, കെ.ആർ. സുബ്രൻ, എം.എ.സുലോചന, ടി.വൈ. ഏല്യാസ്, ബി.പി.ഒ കെ.എൻ. സുനിൽകുമാർ, പ്രിൻസിപ്പൽ സക്കീർ ഹുസൈൻ സി, ഹെഡ്മിസ്ട്രസ് ലിൽസി ചെറിയാൻ, എസ്.എം.സി ചെയർമാൻ കെ.കെ. ഉണ്ണി എന്നിവർ സംസാരിച്ചു.