merchants
തൃപ്പൂണിത്തുറ മാർക്കറ്റ് വ്യാപാരികൾ ശുചീകരിക്കുന്നു

തൃപ്പൂണിത്തുറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ മാർക്കറ്റിലെ വ്യാപാരികൾ മാർക്കറ്റ് ശുചീകരിച്ചു. ഞായറാഴ്ച ഉച്ചവരെ വ്യാപാരം നടത്തിയ ശേഷമാണ് ശുചീകരണം നടത്തിയത്. എല്ലാ ഞായറാഴ്ചകളിലും ശുചീകരണം തുടരുമെന്ന് വ്യാപാരികൾ പറഞ്ഞു. ഹമീദ്, വി.കെ. രാജീവ് എന്നിവർ നേതൃത്വം നൽകി.