അങ്കമാലി : ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ മറവിൽ വൻഅഴിമതിയും കൊള്ളയും നടന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മൂക്കന്നൂരിൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ.തരിയൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. ബേബി, എ.ഐ.സി.സി അംഗം കെ.ടി. ബെന്നി, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോസ് മാടശേരി, ടി.എം. വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി റാഫേൽ, കെ.വി. ബിബീഷ് എന്നിവർ പ്രസംഗിച്ചു.