klm
സമ്പൂർണ സ്കൂൾ ഡിജിറ്റൽ പ്രഖ്യാപനം ആന്റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു

കോതമംഗലം: പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സമ്പൂർണ സ്കൂൾ ഡിജിറ്റൽ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വിക്ടേഴ്സ് സ്കൂർ ചാനലിലൂടെ ഓൺലൈനായി നടത്തി. കോതമംഗലം സെന്റ് ജോർജ്ജ് സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് താലൂക്ക് തല സമ്പൂർണ സ്കൂൾ ഡിജിറ്റൽ പ്രഖ്യാപനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ടി കോർഡിനേറ്റർ അജി ജോൺ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം മുഖ്യാതിഥിയായി .സ്കൂൾ മാനേജർ ഫാ.തോമസ് ചെറുപറമ്പിൽ നഗരസഭ കൗൺസിലർമാരായ ജാൻസി മാത്യൂ, കെ.എ.നൗഷാദ്, ടീന മാത്യൂ, കെ.വി.തോമസ്, ഡിഇഒ കെ ലത, എഇഒ പി എൻ അനിത, പി ജ്യോതിഷ്, എസ്.എം.അലിയാർ, സോജൻ മാത്യു, ട്രീസ ജോസ്, സോമി ജോർജ്ജ്, മെജോ മാത്യൂ തുടങ്ങിയവർ സംസാരിച്ചു. താലൂക്കിലെ സർക്കാർ, എയ്ഡഡ് ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ആദിവാസി മേഖലയിലെ ബദൽ സ്കൂളുകൾ, സ്പെഷ്യൽ സ്കൂൾ ഉൾപ്പടെ മുഴുവൻ വിദ്യാലയങ്ങളും ഹൈടെക്ക് പദവിയിലെത്തിയതായും അക്കാഡമിക് രംഗത്ത് വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞതായും എം.എൽ.എ പറഞ്ഞു.സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 8 മുതൽ 12 വരെ 498 ക്ലാസ് മുറികൾ ഹൈടെക് ആയി, 1 മുതൽ 7വരെ ക്ലാസുകളിൽ 68 ഹൈടെക് മൾട്ടിമീഡിയ ലാബുകൾ സജ്ജീകരിച്ചു.ഹൈടെക് പദ്ധതിയുടെ ഭാഗമായി 869 ലാപ്ടോപ്പ്,485 പ്രൊജക്ടറുകൾ,42 എൽസിഡി ടിവി, 42 ഡി എഫ് എൽ ആർ കാമറ,325 സ്പീക്കർ ,322 മൗണ്ടിംഗ് കിറ്റ് എന്നിവ അനുവദിച്ചു.കൂടാതെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ സൗജന്യ ബ്രോഡ്ബാൻഡ് കണക്ഷനും ലഭ്യമാക്കി. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഓഫീസ് ഗവേണൻസിനും പരിധിയില്ലാതെ സൗജന്യ ഇന്റർനെറ്റും വൈഫൈ സേവനവും, മുഴുവൻ അദ്ധ്യാപകർക്കും ഇൻഫർമേഷൻ ആൻഡ് കമ്മൂണിക്കേഷൻ ടെക്നോളജിയിൽ നിരന്തര പരിശീലനവും നൽകി. കുട്ടികളിൽ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബുകൾ സ്ഥാപിച്ച് പരിശീലനം നൽകി.സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു മണ്ഡലത്തിലെ മുഴുവൻ പ്രി സ്കൂളുകളും ഹൈടെക് ആക്കുന്നതെന്നുംം എം.എൽ.എ പറഞ്ഞു.