കാലടി : മാണിക്കമംഗലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന് രക്തദാന മേഖലയിലെ പ്രവർത്തനത്തിന് സംസ്ഥാന അവാർഡ്. കൊവിഡ് കാലത്ത് സമയോചിതമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കണക്കിലെടുത്താണ് അവാർഡ് . കൂടാതെ ഹോം ക്യാമ്പുകളും നടത്തി. മുന്നൂറ്റിആറ് രക്തദാതാക്കളെ കണ്ടെത്തി ആലുവ ഐ.എം.എയിലേക്ക് എത്തിച്ചു. മുപ്പത്തിരണ്ട് വോളന്റിയർമാരാണ് യൂണിറ്റിലുള്ളത്. പി. രഘു, വി. സരിത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.