kklm
കൂത്താട്ടുകുളത്ത് യുഡിഎഫ് നടത്തിയ സത്യാഗ്രഹ സമരം കെ.പി.സി.സി.ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: സ്വർണ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ സത്യാഗ്രഹ സമരം കെ.പി.സി.സി.ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് എം.പി.ജോസഫ്, കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി എം.എ.ഷാജി, യു.ഡി.എഫ്. മണ്ഡലം ചെയർമാൻ പി.സി.ജോസ്, നഗരസഭമുൻ ചെയർമാൻ പ്രിൻസ് പോൾ ജോൺ, എന്നിവർ നേതൃത്വം നൽകി. പി.എം. സ്കറിയ, റെജി ജോൺ, അജയ് ഇടയാർ, ബേബി കീരാന്തടം എന്നിവർ സംസാരിച്ചു.